HOME
DETAILS

ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

  
backup
May 30 2017 | 07:05 AM

ep-jayarajan-2

കൊച്ചി: വിവാദമായ ബന്ധു നിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. കേസ് നിലനില്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം കോടതിയെ വിജിലന്‍സ് അറിയിച്ചിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. കേസെടുത്തതില്‍ തെറ്റുബോധ്യമായെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടി കേസെടുക്കരുതെന്ന് കോടതി വിജിലന്‍സിനെ ഓര്‍മിപ്പിച്ചു. മന്ത്രിസഭാ തീരുമാനത്തില്‍ വിജിലന്‍സ് ഇടപെടേണ്ടതില്ല. മന്ത്രിസഭക്ക് അധികാരമുള്ള കാര്യങ്ങള്‍ അവരാണ് ചെയ്യേണ്ടത്. നടപടി ക്രമങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വേണമെന്നും കോടതി ഓര്‍മിപ്പിച്ചു.  

കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്കു മാറ്റി.

സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഇക്കാരണത്താല്‍ അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കാനിടയില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് ഡിവൈ.എസ്.പി വി.ശ്യാംകുമാര്‍ നല്‍കിയ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബന്ധുനിയമനക്കേസ് റദ്ദാക്കാന്‍ ഇ.പി.ജയരാജന്‍ നല്‍കിയ ഹരജിയില്‍ പ്രതികള്‍ എന്തു നേട്ടമാണുണ്ടാക്കിയതെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സിംഗിള്‍ബെഞ്ച് മേയ് 23ന് വിജിലന്‍സിനു നിര്‍ദേശം നല്‍കിയിരുന്നു.

 2016 ഒക്ടോബര്‍ ഒന്നിനാണ് ബന്ധുവായ സുധീര്‍ നമ്പ്യാരെ ജയരാജന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം റദ്ദാക്കാന്‍ ഒക്ടോബര്‍ മൂന്നിന് മന്ത്രി ജയരാജന്‍ കുറിപ്പ് നല്‍കി. തുടര്‍ന്ന്  ഒക്ടോബര്‍ 13ന് നിയമനം റദ്ദാക്കി ഉത്തരവുമിറങ്ങി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ തുടങ്ങിയവര്‍ ബന്ധുനിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago