ഫ്രാങ്കോയ്ക്ക് ശിക്ഷ ലഭിക്കുന്നതുവരെ സമരം തുടരും: സമരസമിതി
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്) ആക്ഷന്‍ കൗണ്‍സില്‍ രണ്ടാംഘട്ട സമരം നടത്തുന്നു.
കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ രക്ഷപ്പെടാനുള്ള പഴുതുകളടച്ച് കനത്ത ശിക്ഷ ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് എസ്.ഒ.എസ് കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റോടെ സമരത്തിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പ്രാഥമിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ പോലും ഫ്രാങ്കോയെ ശക്തനാക്കുന്ന പി.സി ജോര്‍ജിനെപ്പോലുള്ളവര്‍ക്കെതിരേയായിരിക്കും രണ്ടാംഘട്ടസമരമെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയെ പരസ്യമായി അപമാനിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ തെളിവുകള്‍ കൈക്കലാക്കുകയും ചെയ്ത പി.സി ജോര്‍ജ് എം.എല്‍.എയുടെ പൂഞ്ഞാറിലെ ഓഫിസ് സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധിക്കും. വിവിധ ദിവസങ്ങളിലായി സമരകണ്‍വന്‍ഷനുകളും നടത്തും.
സ്ത്രീകളുടെ സമരത്തിന് ഇത്രയും വലിയ പിന്തുണ കിട്ടിയത് കേരളത്തില്‍ ആദ്യമാണെന്ന് സമരപ്രഖ്യാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു.
സ്ത്രീകളെ ആക്ഷേപിക്കുന്ന പി.സി ജോര്‍ജിനെ തളക്കാന്‍ ഇവിടുത്ത സര്‍ക്കാരിന് കഴിയുന്നില്ല എന്നതിനര്‍ഥം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയുന്നില്ല എന്നതാണ്.
സ്ത്രീകള്‍ ചിന്തിക്കുകയും അവകാശത്തെപ്പറ്റി ബോധവതികളാവുകയും മുന്നോട്ട് വരികയും ചെയ്യുന്നത് മതങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.
പുരോഗമന ആശയങ്ങളിലൂടെ വിവിധ കാലഘട്ടങ്ങളില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന കേരളസമൂഹം പിന്നോട്ട് പോകുന്നത് എന്തുകൊണ്ട് എന്നത് വലിയ ചോദ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷി പ്രസിഡന്റ് കെ. അജിത, അഡ്വ.ഭദ്ര, സിസ്റ്റര്‍ ടീന ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."