ജപ്പാനിലും ഹാമില്ട്ടന്
സുസുക്ക: ജപ്പാന് ഗ്രാന്‍ഡ്പ്രീയിലും വിജയക്കൊടി പാറിച്ച് ലൂയിസ് ഹാമില്ട്ടന് കുതിക്കുന്നു. ജയത്തോടെ ഹാമില്ട്ടന് ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലുമായി 67 പോയിന്റിന്റെ ലീഡ് നേടാനായി. ഹാമിള്ട്ടന് പിന്നിലായി മെഴ്സിഡസിന്റെ തന്നെ വാള്ട്ടരി ബോട്ടാസ് രണ്ടാം സ്ഥാനത്തും റെഡ്ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. വെറ്റല്‍ ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ വെര്സ്റ്റാപ്പനുമായി കൂട്ടിയിടിച്ചാണ് വെറ്റലിന്റെ സാധ്യതകള്‍ മങ്ങിയത്.
മത്സരത്തിന്റെ മുന്‍പ് തന്നെ ഹാമിള്ട്ടന് 50 പോയിന്റിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 2018 സീസണില്‍ ഒന്‍പത് ജയത്തോടെ 331 പോയിന്റുമായാണ് ഹാമിള്ട്ടന് ഒന്നാംസ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 264 പോയിന്റാണുള്ളത്. മെഴ്സിഡിന്റെ തന്നെ ബോട്ടാസ് ആണ് 207 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. ഒക്ടോബര്‍ 21ന് നടക്കുന്ന യു.എസ് ഗ്രാന്‍ഡ്പ്രീയില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ മെഴ്സിഡസിന് ഫിനിഷ് ചെയ്യാനായാല്‍ ഈ സീസണ് കിരീടവും ഹാമിള്ട്ടന് സ്വന്തമാക്കാം. 2014, 2015, 2017 സീസണുകളില്‍ ഹാമില്‍ട്ടനായിരുന്നു കിരീടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."