മംഗളൂരുവില്‍ ജ്വല്ലറികളിലും ഫഌറ്റിലും റെയ്ഡ്
കാസര്‍കോട്: ഒരാഴ്ച മുന്‍പ് കാസര്‍കോട്ട് 1.20 കോടി രൂപയുടെ കുഴല്‍പ്പണവും ഒന്നരക്കിലോ സ്വര്‍ണവും പിടികൂടിയതുമായി ബന്ധപ്പെട്ട് മംഗളൂരുവിലെ ജ്വല്ലറികളിലും ഫ്ളാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തി.
സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജില്ലയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലായതായി സൂചനയുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ 100 കോടിയോളം രൂപയുടെ ഹവാല ഇടപാട് സംഘംവഴി നടന്നതായി കസ്റ്റംസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (27), തളങ്കര കുന്നിലിലെ ബഷീര്‍ (55), രാമചന്ദ്ര പാട്ടീലില്‍ എന്നിവരെ സംഭവത്തില്‍ കഴിഞ്ഞ ആഴ്ച കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
ബഷീറിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം വാങ്ങാന്‍ പണവുമായി രാമചന്ദ്ര പാട്ടീല്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. രാമചന്ദ്ര പാട്ടീലിന്റെ ബിസിനസ് ഇടപാടുകാരനായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാജു ഭായി എന്നു വിളിക്കുന്ന രാജേന്ദ്ര പവാര്‍ ഒളിവിലാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജേന്ദ്ര പവാറിന്റെ മംഗളൂരു രമാകാന്ത് തിയേറ്ററിന് സമീപത്തെ രണ്ട് ജ്വല്ലറികളിലും ഇയാളുടെ ഫ്ളാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തി.
റെയ്ഡില്‍ ഒട്ടനവധി രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ലഭിച്ച രേഖകളിലാണ് ജില്ലയിലെ നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് കസ്റ്റംസിന് സൂചന ലഭിച്ചത്.
മംഗളൂരു വിമാനത്താവളം വഴി ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം രാജേന്ദ്ര പവാര്‍ വാങ്ങുകയും പിന്നീട് ഇവ ഉരുക്കി സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കി വിവിധ ജ്വല്ലറികളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവ് പറഞ്ഞു. പരിശോധനകളും റെയ്ഡും വരും ദിവസങ്ങളിലും തുടരുമെന്ന സൂചനയാണ് കസ്റ്റംസ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."