ദമ്പതികളായ മാല മോഷ്ടാക്കള്‍ പൊലിസ് പിടിയില്‍
കൊല്ലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലമോഷണം നടത്തിവന്ന ദമ്പതികള്‍ പൊലിസ് പിടിയില്‍. അയത്തില്‍ കാവുങ്കല്‍ കിഴക്കതില്‍ വീട്ടില്‍ രതീഷ്(34), ഭാര്യ അശ്വതി (30)എന്നിവരാണ് പിടിയിലായത്. അതിരാവിലെ നടക്കാനിറങ്ങുന്നതും ആരാധനാലയങ്ങളില്‍ പോകുന്നതുമായ സ്ത്രീകളെ ബൈക്കിലെത്തി ആക്രമിച്ച ശേഷം സ്വര്‍ണമാല കവരുന്നതാണ് ഇവരുടെ രീതി. രണ്ട് വര്‍ഷമായി പൊലിസിന് നിരന്തരം തലവേദന സൃഷ്ടിച്ച രതീഷ് ഭാര്യ വഴിയാണ് സ്വര്‍ണമാല വിറ്റിരുന്നത്.
ഒറ്റയ്ക്ക് മോഷണം നടത്തുന്ന കെട്ടിടനിര്‍മാണതൊഴിലാളിയായ രതീഷിന് മറ്റ് ദുശീലങ്ങളോ ക്രിമിനലുകളുമായി ബന്ധമോ ഇല്ല. അതിരാവിലെ ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങി ആരാധനാലയങ്ങളിലും മറ്റും പോകുന്ന സ്ത്രീകളുടെ മാല കവര്‍ന്ന ശേഷം സാധാരണപോലെ ജോലിക്കുപോകും. ചിലപ്പോള്‍ വൈകിട്ട് ജോലി കഴിഞ്ഞുവരുമ്പോഴാകും ഇരകളെ കണ്ടെത്തുക.
പ്രത്യേക ആന്റിതെഫ്റ്റ് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് ഇത് സാധ്യമായത്. കൊല്ലം എ.സി.പി ജോര്‍ജ്ജ് കോശി, സ്‌പെഷ്യല്‍ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീന്‍, ഈസ്റ്റ് സി.ഐ മഞ്ചുലാല്‍, ഈസ്റ്റ് എസ്.ഐ ജയകൃഷ്ണന്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ വിപിന്‍കുമാര്‍, എ.എസ്.ഐ സുരേഷ്‌കുമാര്‍, എസ്.സി.പി.ഒമാരായ ബിനു, റാണി, ഹരിലാല്‍, വിനു, മനു, സീനു, റിബു, രാജന്‍, മണികണ്ഠന്‍, സിയാദ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."