യു.ഡി.എഫ് വന്നാല്‍ യൂനിവേഴ്സിറ്റി കോളജ് മാറ്റും: കെ. മുരളീധരന്
കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ. മുരളീധരന് എം.പി.
കോഴിക്കോട് ഡി.സി.സിയില്‍ ഡി.കെ.ടി.എഫിന്റെ നേതൃത്വത്തില്‍ നടന്ന പി.സി രാധാകൃഷ്ണന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിവേഴ്സിറ്റി കോളജ് അവിടെ നിലനില്‍ക്കുന്നിടത്തോളം കാലം എസ്.എഫ്.ഐയുടെ തേര്‍വാഴ്ചയുണ്ടാകും. കോളജില്‍ എസ്.എഫ്.ഐ അധികാരത്തില്‍ ഉള്ളിടത്തോളം കാലം അവിടെ വിദ്യാര്‍ഥികള്‍ക്ക് മാന്യമായി പഠിക്കാന്‍ സാധിക്കില്ല.
അതുകൊണ്ടു തന്നെ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഏത് ആളുകള്‍ തുള്ളിയാലും ആ കോളജ് അവിടെ നിന്ന് മാറ്റും. അന്ന് സമരം ചെയ്യാന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ തയാറെടുക്കണം. 1992ല്‍ കരുണാകരന് സര്‍ക്കാര്‍ എടുത്ത തീരുമാനം അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കും. കാംപസ് ഒന്നുകില്‍ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണമെന്നും മുരളീധരന് വ്യക്തമാക്കി. ഇന്നത്തെ ഗുണ്ട നാളത്തെ പൊലിസ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പി.എസ്.സിയെ പോലും നോക്കുകുത്തിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. സി.പി.ഐയുടെ ഇന്നത്തെ സ്ഥിതിയെ ഓര്‍ത്ത് ദുഃഖമുണ്ടെന്നും കെ. മുരളീധരന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."