മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ ചവിട്ടിക്കൊന്ന മകന്‍ പിടിയില്‍
നെയ്യാറ്റിന്‍കര: തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശാന്തയുടെ മകള്‍ ശ്രീലത (45) ദിവസങ്ങള്‍ക്ക് മുന്‍പ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മകന്‍ മോനു എന്നു വിളിയ്ക്കുന്ന മണികണ്ഠനെ (22) പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ശ്രീലതയെ കാണപ്പെട്ടത്. അമ്മ മരണപ്പെട്ടു എന്ന് പുറത്തു പറയുന്നത് മകന്‍ മണികണ്ഠനായിരുന്നു.
ആദ്യ ഭര്‍ത്താവായ വിക്ടറുമായി പിരിഞ്ഞ് മണിയന്‍ എന്ന രണ്ടാംഭര്‍ത്താവിനൊപ്പമാണ് ശ്രീലതയും മകനും കഴിഞ്ഞുവരുന്നത്. രണ്ടാം വിവാഹത്തില്‍ ഒരു മകന്‍ കൂടെയുണ്ട്. രണ്ടാനച്ഛനും മണികണ്ഠനുമായി മദ്യപിച്ച് സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ പരിസരവാസികള്‍ ഇവരുമായി യാതൊരു സഹകരണവുമില്ലായിരുന്നു. അതുകൊണ്ട് വീട്ടിലുണ്ടായ ബഹളം അവരും ശ്രദ്ധിച്ചിരുന്നില്ല.
സംഭവദിവസം രാവിലെ മദ്യക്കുപ്പിയില്‍ മദ്യം കാണാത്തതിനാല്‍ മദ്യത്തിനു വേണ്ടിയുള്ള പണത്തിനായി മണികണ്ഠന്‍ അമ്മയെ ഉപദ്രവിക്കുകയായിരുന്നു. മകന്റെ മര്‍ദനമേറ്റ് നിലത്തുവീണ ശ്രീലതയെ ശക്തിയായി നെഞ്ചില്‍ ചവിട്ടുകയും ആന്തരികാവയവങ്ങള്‍ തകരുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തതാണ് മരണകാരണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ആന്തരികാവയവങ്ങളുടെ തകര്‍ച്ചയാണ് മരണകാരണമെന്ന് അറിയുകയായിരുന്നു. തുടര്‍ന്ന് സംഭവസമയം വീട്ടിലുണ്ടായിരുന്ന മകന്‍ മണികണ്ഠന്റെ അസ്വാഭാവികമായ പെരുമാറ്റം ആദ്യംമുതല്‍ ശ്രദ്ധിച്ചിരുന്ന പൊലിസ് ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്ത് വരികയായിരുന്നു.
വീടാക്രമിച്ച് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്, ലോറി തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്ന സംഭവം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് മണികണ്ഠന്‍.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തില്‍ സി.ഐ പ്രദീപ്കുമാര്‍, എസ്.ഐ ഷാജഹാന്‍, എ.എസ്.ഐ മോഹനകുമാര്‍, കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍, സി.പി.ഒമാരായ അഭിലാഷ്, ഹരികൃഷ്ണന്‍, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."