HOME
DETAILS
MAL
ജപ്പാന്ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
backup
July 31 2016 | 21:07 PM
പൂച്ചാക്കല്‍: ചേര്‍ത്തല -അരൂക്കുറ്റി റോഡില്‍ കണ്ണാട്ട് കലുങ്കിനു സമീപം ജപ്പാന് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡ്ഭാഗം തകര്‍ന്നു കുഴി രൂപപ്പെട്ടിട്ടുണ്ട്. കലുങ്കിന്റെ അടിയില്‍ നിന്നും മണ്ണൊലിച്ച് കലുങ്ക് തകര്‍ച്ച ഭീഷണിയിലാണ്. റോഡിന് വീതികുറവുള്ള ഭാഗമാണിത്. ഭാരവാഹനങ്ങള്കടന്നുപോകുന്നതിലൂടെറോഡിന്റെയും കലുങ്കിന്റെയും കൂടുതല്‍ തകര്‍ച്ചയ്ക്ക് സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.പരാതി അറിയിച്ചിട്ടും പൈപ്പ് നന്നാക്കുന്നതിന് ജലഅതോറിറ്റി നടപടി സ്വീകരിച്ചില്ലായെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."