ബി.ജെ.പിയെ പിന്തുണക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; ആരോപണം അടിസ്ഥാനരഹിതമെന്ന് കുമാരസ്വാമി
ബംഗളൂരു: ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസിലെ ഒരുവിഭാഗം രംഗത്തെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇക്കാര്യം സത്യത്തില്‍നിന്ന് എത്രയോ ദൂരം അകലെയാണെന്നും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന ജെ.ഡി.എസ് യോഗത്തില്‍ ബി.ജെ.പി മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് ഞായറാഴ്ച കുമാരസ്വാമി സംഭവത്തിന്റെ സത്യാവസ്ഥ അറിയിച്ചത്.
''അടിസ്ഥാന രഹിതമായ കാര്യമാണിത്. ഇത്തരം അഭ്യൂഹങ്ങള്ക്കൊന്നും എം.എല്‍.എമാരും പാര്‍ട്ടി പ്രവര്‍ത്തകരും ശ്രദ്ധ കൊടുക്കരുതെന്നും കുമാരസ്വാമി പറഞ്ഞു. സത്യത്തില്‍ നിന്ന് എത്രയോ വിദൂരത്താണ് ഇത്തരം കാര്യങ്ങള്‍. തങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്.ഡി കുമാര സ്വാമി വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബി.ജെ.പിയെ പിന്തുണക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ട കാര്യം ജെ.ഡി.എസ് നേതാവും മുന്‍ മന്ത്രിയുമായ ജി.ടി ദേവഗൗഡ പുറത്തുവിട്ടത്. യോഗത്തില്‍ എം.എല്‍.എമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ എച്ച്.ഡി കുമാരസ്വാമിയെ തിരഞ്ഞെടുത്തെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
അതേസമയം എച്ച്.ഡി ദേവഗൗഡ ജി.ടി ദേവഗൗഗയുടെ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തി. തങ്ങള്‍ സംസ്ഥാനത്തിന്റെ നിര്‍മാണാത്മകമായ പുരോഗതിയില്‍ വലിയ പങ്കുവഹിക്കാന്‍ പോവുകയാണ്. ഒരു പ്രാദേശിക പാര്‍ട്ടി എന്ന നിലയില്‍ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കുക തന്നെ ചെയ്യും. യെദിയൂരപ്പ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണെങ്കില്‍ അതിനെ സ്വാഗം ചെയ്യുമെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."