പോഗ്ബ ഉംറയുടെ നിര്‍വൃതിയില്‍
മക്ക: ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരമെന്ന വിശേഷണമുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ മക്കയില്‍. വിശുദ്ധ ഉംറ നിര്‍വഹിക്കാനായാണ് അദ്ദേഹം മക്കയിലെത്തിയത്. 'ജീവിതത്തില്‍ താന്‍ കണ്ടണ്ടതില് ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു കഅബയെന്ന്' ഉംറ നിര്‍വഹിച്ച ശേഷം പോഗ്ബ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ദേശീയ ടീമിലെ പ്രമുഖനായ പോഗ്ബയാണ് കഴിഞ്ഞ സീസണില്‍ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക നേടിയ കളിക്കാരന്. യുവന്റസില്‍ നിന്ന് 114 ദശലക്ഷം ഡോളറിനാണ് യുനൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്.
പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിശുദ്ധ കഅബയുടെ പശ്ചാത്തലത്തിലുള്ള വിഡിയോ 37 ലക്ഷത്തിലേറെ പേരാണ് വീക്ഷിച്ചത്. റമദാനിന്റെ പുണ്യമാസ്വദിക്കുന്നവരെ പോഗ്ബ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. പോഗ്ബ ഇത് രണ്ടണ്ടാം തവണയാണ് വിശുദ്ധ ഹറമിലെത്തുന്നത്. നേരത്തെ ഹജ്ജ്നിര്വഹിച്ചിരുന്നു. ഗിനിയക്കാരായ ദമ്പതികളുടെ മകനായി ഫ്രാന്‍സില്‍ ജനിച്ച പോഗ്ബ മാതാവ് യോ മോരിബയില്നിന്നാണ് ഇസ്ലാമിക വിശ്വാസത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."