സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ച 10 ലക്ഷം രൂപ സാമ്പത്തിക സഹായം കൈമാറി
ഉത്തര്‍പ്രദേശ്: സോന്‍ഭദ്രയില്‍ ഭൂമാഫിയ തലവന്റെയും കൂട്ടാളികളുടെ വെടിയേറ്റ് മരിച്ച പത്ത് പേരുടെ കുടുംബങ്ങള്‍ക്ക് സംഭവസ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറി.
ഓരോ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രാമത്തിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ചെക്ക് കൈമാറിയത്. 'സോന്‍ഭദ്രയിലെ ആ കൂട്ടക്കൊലക്ക് ശേഷം ഞാന്‍ അവിടെ പോയി അവരുടെ കരച്ചില് കേള്‍ക്കാന്‍ ശ്രമിച്ചിരുന്നു. തങ്ങള്‍ ഒറ്റക്കല്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അന്നവര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉബ്ബ ഗ്രാമത്തില്‍ ചെന്ന് ചെക്ക് അവര്‍ക്ക് കൈമാറിയിരിക്കുകയാണ്' പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സോന്‍ഭദ്രയിലെ ഉബ്ബ ജില്ലയില്‍ കഴിഞ്ഞ 17നാണ് കൂട്ടക്കൊലപാതകം നടന്നത്. ഭൂമിതര്‍ക്കത്തിന്റെ പേരില്‍ ഭൂവുടമയായ ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ ഗ്രാമീണര്‍ക്ക് നേനെ വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് പേര് മരിച്ചതിന് പുറമേ ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജൂലൈ 20ന് പ്രിയങ്കാഗാന്ധി സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പൊലിസ് അധികൃതര്‍ സമ്മതിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് മിര്‍സാപൂരിലെ പ്രിയങ്ക താമസിച്ച ഗസ്റ്റ്ഹൗസിലെത്തി കുടുംബാഗങ്ങള്‍ അവരുടെ ദുഖം പങ്കുവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."