കരുവാരകുണ്ടില്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം; പത്തോളം വീടുകള്‍ തകര്‍ന്നു
കരുവാരകുണ്ട്: മലയോര ഗ്രാമങ്ങളില്‍ ഇന്നലെ വൈകിട്ട് ഒന്പതിനുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. കരുവാരകുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്.
ഞായറാഴ്ച രാത്രി കനത്ത മഴയോടു കൂടി കക്കറ, പുല്‍വെട്ട, ചുള്ളിയോട് ഭാഗങ്ങളിലാണ് ശക്തമായ കാറ്റുവീശിയത്. ചെരിപുറത്ത് നിസാര്‍, പുഴിമ്മല് മുഹ്സിന്, അച്ചുതൊടിക ഹൈദ്രോസ്, മേലേത്ത് മരക്കാര്‍ തുടങ്ങി പത്തോളം വീടുകളിലാണ് മരങ്ങള്‍ വീണിട്ടുള്ളത്. കക്കറയില്‍ നൂറുക്കണക്കിന് റബര്‍ മരങ്ങള്‍ വീണു. കുണ്ടോട മുതല്‍ റബര്‍ മരങ്ങള്‍ വീണു.
തുവ്വൂര്‍ ആലത്തൂരിലെ കൊറ്റങ്ങോടന്‍ ഹംസയുടെ വീടിനു മുകളില്‍ തെങ്ങ് വീണു. ആലത്തൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണു. പ്രദേശത്തെ ട്രാന്‍സ്ഫോര്‍മറും തകര്‍ന്നിട്ടുണ്ട്. നൂറിലധികം മരങ്ങളും പൊട്ടിവീണിട്ടുണ്ട്.
നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാന പാതയില്‍ തുവ്വൂരിലെ പായിപ്പുല്ലില്‍ മരങ്ങള്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മാതോത്ത് ഭാഗങ്ങളിലും വീടുകള്‍ തകര്‍ന്നു. പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം തകരാറിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."