HOME
DETAILS
MAL
ബില്‍കീസ് ബാനു കേസ്: പൊലിസ് ഉദ്യോഗസ്ഥന്റെ ഹരജി സുപ്രിം കോടതി തള്ളി
backup
May 31 2017 | 00:05 AM
ന്യൂഡല്‍ഹി: ബില്‍കീസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥന് നല്കിയ ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വഡോദര എ.സി.പിയും ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ് ഓഫീസറുമായ ആര്.എസ് ബഗോറ നല്കിയ ഹരജിയാണ് കോടതി തള്ളിയത്.
ഹരജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ എ.കെ സിക്രി, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസ് ജൂലൈ രണ്ടാംവാരം വീണ്ടും പരിഗണിക്കും. ബഗോറയുള്പ്പടെയുളള അഞ്ചു പൊലിസുകാരെ കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ബോംബെ ഹൈക്കോടതി ഇവരെ ശിക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കും വിധം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചെന്ന കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."