HOME
DETAILS

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം

  
backup
October 08 2018 | 06:10 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa-2

കരുനാഗപ്പള്ളി: ദീര്‍ഘകാലമായി കോണ്‍ഗ്രസ് ഭരിക്കുന്ന കുലശേഖരപുരം 995-ാം നമ്പര്‍ സര്‍വ്വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മത്സരരംഗത്തേക്ക്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ രണ്ട് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പുറത്താക്കി. ദീര്‍ഘകാലമായി അധികാരത്തില്‍ തുടര്‍ന്നുവരുന്നവരെ ബാങ്കുകളുടെ ഭരണസമിതിയില്‍ നിന്നും മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് കെ.പി.സി.സി നിര്‍ദ്ദേശമുണ്ട്. നിലവിലെ ഭരണസമിതി അംഗങ്ങള്‍ ബാങ്കിടപാടില്‍ കൃത്രിമം കാട്ടിയെന്ന പരാതിയെതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. വിജിലന്‍സ് കോടതിയുടെ വിധി ഭരണസമിതി അംഗങ്ങള്‍ക്കെതിരായി വന്നാല്‍ ഇവര്‍ അയോഗ്യരാകുകയും ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാകുന്ന സാഹചര്യവും ഉണ്ടാകും. ഇത് ഒഴിവാക്കുന്നതിന് നിലവിലുള്ള മുഴുവന്‍ ഭരണസമിതി അംഗങ്ങളേയും മാറ്റി പുതിയ പാനല്‍ അവതരിപ്പിക്കുവാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കാതെ ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരായിരുന്ന രേണുജി, മുഹമ്മദ് മുസ്തഫ,ശിവാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ റിബല്‍ പാനല്‍ അവതരിപ്പിച്ച് നോമിനേഷന്‍ നല്‍കി. തുടര്‍ന്ന് ജില്ലാ, സംസ്ഥാന നേതാക്കള്‍ ഇടപെട്ടിട്ടും ഇവര്‍ നോമിനേഷന്‍ പിന്‍വലിക്കാന്‍ തയ്യാറായില്ല. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് വി.പി.എസ് മേനോന്‍, പഞ്ചായത്ത് അംഗങ്ങളായ അലാവുദ്ദീന്‍, ശിവാനന്ദന്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് പുറത്താക്കുകയായിരുന്നു.കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക പാനല്‍ പ്രഖ്യാപന കണ്‍വന്‍ഷന്‍ യു.ഡി.എഫ് ചെയര്‍മാന്‍ കെ.സി രാജന്‍ ഉദ്ഘാടനം ചെയ്തു. എം.ഇബ്രാഹിംകുട്ടി അധ്യക്ഷനായി. സി.ആര്‍ മഹേഷ്, കെ.രാജശേഖരന്‍, കെ.ജി രവി, നീലികുളം സദാനന്ദന്‍, മുനമ്പത്ത് വഹാബ്, എച്ച്. സലീം, കെ.എസ് പുരം സുധീര്‍, കെ.കെ സുനില്‍കുമാര്‍, കെ.എം നൗഷാദ്, അശോകന്‍കുറുങ്ങപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  20 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  22 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  43 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago