മുഹമ്മദ് ആമിര്‍ പാകിസ്താന് വിടുന്നു
കറാച്ചി: പാകിസ്താന് ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ മറ്റൊരു രാജ്യത്ത് താമസിക്കാനൊരുങ്ങുന്നു. ഭാര്യയുടെ രാജ്യമായ ഇംഗ്ലണ്ടിലേക്ക് താരം താമസം മാറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ആളാണ് ആമിറിന്റെ ഭാര്യ. ഇതുകൊണ്ട് താരത്തിന് ഇംഗ്ലണ്ടില്‍ താമസിക്കാനുള്ള നിയമപരമായ അനുമതി ഉണ്ട്. വൈകാതെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് വേണ്ടി അപേക്ഷിക്കുകയും ചെയ്യാം. ലോകകപ്പില്‍ പാകിസ്താന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ആമിര്‍. താരം ഇംഗ്ലണ്ടിലേക്ക് താമസം മാറ്റുന്നതിന്റെ പ്രാഥമിക നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം വരെ ആമിര്‍ കൗണ്ടി ക്രിക്കറ്റില്‍ പങ്കെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കുന്ന ആമിര്‍ ഇനി ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇംഗ്ലണ്ട് ടീമില്‍ ഇപ്പോള്‍ കളിക്കുന്ന പല കളിക്കാരും ഇതരരാജ്യക്കാരാണെന്നതിനാല് ആമിറിനും ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്നതിന് തടസമുണ്ടാകില്ല. കഴിഞ്ഞദിവസമാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 27-ാം വയസില്‍ തന്നെ ടെസ്റ്റില്‍നിന്ന് വിരമിച്ചത് ഇംഗ്ലണ്ടില്‍ കളിക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."