മിശ്രഭോജനത്തിനിടയാക്കിയ സാഹചര്യം നിലനില്‍ക്കുന്നു: മുഖ്യമന്ത്രി
കൊച്ചി: ജാതിചിന്തയെയും സമൂഹത്തിലെ അസമത്വങ്ങളെയും എതിര്‍ക്കാനായി സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ സംഘടിപ്പിച്ച മിശ്രഭോജനത്തിനിടയാക്കിയ സാഹചര്യം മറ്റൊരു വിധത്തില്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നത് അപമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറായി തുണ്ടിടപ്പറമ്പില്‍ മിശ്രഭോജന ശതാബ്ദി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവവിശ്വാസത്തെ അയ്യപ്പന്‍ തള്ളിപ്പറഞ്ഞത് ശാസ്ത്ര ചിന്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. ശാസ്ത്രരംഗത്ത് വന്‍ പുരോഗതി കൈവരിച്ചശേഷം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണതകള്‍ നമ്മെ ലജ്ജിപ്പിക്കുന്നു. മനുഷ്യര്‍ക്കു നേരെയുള്ള ക്രൂരത വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗത്തും ചില വിഭാഗങ്ങള്‍ക്കെതിരേയുള്ള ആക്രമണം തുടരുന്നു.
മിശ്രഭോജനം സമൂഹത്തില്‍ വിസ്‌ഫോടനം സൃഷ്ടിച്ച മുന്നേറ്റമായിരുന്നുവെന്ന് എറണാകുളത്ത് ശ്രീനാരായണ സഹോദര സംഘം സംഘടിപ്പിച്ച മിശ്രഭോജന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യവേ പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."