മാലിന്യങ്ങള്‍ നിക്ഷേപിച്ചും മലിനജലം ഒഴുക്കിയും നെടുംകുളത്തെ നശിപ്പിക്കുന്നു
കൊടുവായൂര്‍: നവക്കോട്ടിലെ നെടുംകുളമാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചും മലിനജലം ഒഴുക്കിയും നശിച്ചു കൊണ്ടിരിക്കുന്നത്. രണ്ടേക്കറിലധികം വരുന്നപഞ്ചായത്തിന്റെ അധീനതയിലുള്ള കുളം വര്‍ഷങ്ങളായി നൂറുകണക്കിനു നാട്ടുകാര്‍ കുളിക്കുക്കുവാന്‍ ഉപയോഗിച്ചിരുന്നതാണ്.
മത്സ്യം വളര്‍ത്തുവാന്‍ ലേലത്തിന് എടുത്തവര്‍ ഇറച്ചിമാലിന്യങ്ങള്‍ മത്സ്യങ്ങള്‍ക്ക് തീറ്റയായി ഉപയോഗിച്ചതു മുതല്‍ക്കാണ് കുളം മലിനമായതെന്ന് നാട്ടുകാര്‍ പറയുന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ക്ക് കുളിക്കുവാന്‍ സാധിക്കാതായെന്ന് നവക്കോട് വാസികള്‍ പറയുന്നു.
ഇതുകൂടാതെ കുളത്തിലേക്ക് ഗാര്‍ഹിക മാലിന്യങ്ങള്‍ ഒഴുക്കുന്ന നിരവധി പൈപ്പുകള്‍ സ്ഥാപിച്ചതും നെടുംകു ഇത്തിലെ ജലത്തെ മലിനമാക്കി. വേനലിലും നിറഞ്ഞു നില്‍ക്കുന്ന നാട്ടുകാര്‍ക്കെല്ലാം ഗുണകരമായിരുന്ന നെടുംകുളത്തെശുദ്ധീകരിച്ച് ഉപകാരപ്രാമാക്കുവാന്‍ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാല്‍ കുളം ശുദ്ധീകരിക്കുവാന്‍ വേണ്ട നടപടികള്‍ ചര്‍ച്ച നടക്കുകയാണെന്നും ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. കൃഷ്ണണപ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."