ശബരിമലയിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ വ്യക്തമാക്കണം: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച് ബോധിപ്പിക്കാന്‍ സര്‍ക്കാരിനോടും കെ.എസ്.ആര്.ടി.സിയോടും ഹൈക്കോടതി നിര്‍ദേശിച്ചു.
നിലയ്ക്കല്‍ മുതല്‍ പമ്പവരെ ഭക്തരെ എത്തിക്കാനുള്ള സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. ചെയിന്‍ സര്‍വിസിന് എത്ര ബസുകളുണ്ടെന്നും പാര്‍ക്കിങ് സൗകര്യത്തെക്കുറിച്ചും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അയ്യപ്പഭക്തരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജി 15ന് വീണ്ടും പരിഗണിക്കും.
മറ്റൊരു ഹരജിയില്‍ പമ്പയിലും ത്രിവേണിയിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.ആര് രാമചന്ദ്ര മേനോന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."