സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ നിര്യാതനായി
ജിദ്ദ: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ നിര്യാതനായി. 95 വയസ്സായിരുന്നു. സഊദി അറേബ്യയുടെ സംസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പത്താമത്തെ മകനാണ് ഇദ്ദേഹം. ഇക്കാലമത്രയും രാജ്യത്തിന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ലെന്ന സവിശേഷതയും ബന്ദര്‍ രാജകുമാരനുണ്ട്.
അതേസമയം, ബന്ദറിന്റെ മക്കള്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ റിയാദ് ഗവര്‍ണറായും, അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍ നാഷണല്‍ ഗാര്‍ഡിന്റെ തലവനായും അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍ മെക്ക ഗവര്‍ണറായും ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേശകനായും സേവനമനുഷ്ടിക്കുന്നു.കഴിഞ്ഞ ദിവസം മസ്ജിദുല്‍ ഹറാമില്‍ അസര്‍ നമസ്‌കാരാനന്തരം നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം മൃതദേഹം മക്കയില്‍ മറവു ചെയ്്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."