കുട്ടികളില്‍ കുറ്റവാസന വര്‍ധിക്കുന്നു: രക്ഷിതാക്കള്‍ ആശങ്കയില്‍
എരുമേലി: ആഡംബര ജീവിതത്തിന് വഴിയൊരുക്കി കുട്ടികളില്‍ കുറ്റവാസന വര്‍ധിക്കുന്നു. സിനിമകളെ വെല്ലുന്ന തരത്തില്‍ മോഷണമടക്കമുളള സംഭവങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാകുന്നതോടെ രക്ഷകര്‍ത്താക്കളും കടുത്ത ആശങ്കയിലാണ്.
ആഡംബര ബൈക്കുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, മോഡല്‍ വസ്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജീവിത സുഖം കണ്ടെത്തുന്നതിനാണ് കുട്ടികള്‍ മോഷണമെന്ന ക്യത്യത്തിലേക്ക് മാറുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടുകള്‍ ഭയന്ന് സ്വന്തം വീട്ടിലെ മോഷണം പോലും മറച്ചു വെക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കള്‍. കഴിഞ്ഞ ദിവസം കണമലയില്‍ മദ്യപിച്ച വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താക്കളെ തന്നെ മര്‍ദ്ദിച്ചതും കുട്ടികളിലെ ആഡംബര ജീവിതത്തിന്റെയും കുറ്റവാസനകളുടെയും സൂചനകളാണെന്നും പറയുന്നു.
സ്വന്തം വീടുകളില്‍ നിന്നും റബര്‍ ഷീറ്റുകളും, ഒട്ടുപാലും, രൂപയുമടക്കം വിലപിടിപ്പുളള പല സാധനങ്ങളും മോഷ്ടിക്കപ്പെടുന്നത് പതിവാണ്.
ഇരുട്ടിന്റെ മറവില്‍ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ കമ്പനി കൂടുന്ന കുട്ടികളാണ് വന്‍കിട കുറ്റക്യത്യങ്ങളിലേക്ക് വഴുതി വീഴുന്നതെന്നും അധിക്യതര്‍ തന്നെ പറയുന്നു. പകല്‍ ആഡംബര ബൈക്കുകളില്‍ ചീറിപ്പായുന്ന ഇവര്‍ മറ്റു യാത്രക്കാരുടെ ജീവനു പോലും ഭീഷണി ആയതോടെയാണ് ഇവരെക്കുറിച്ചുളള അന്വേഷണത്തിന് നാട്ടുകാര്‍ തയ്യാറായത്.
കുട്ടികളിലെ കുറ്റവാസന സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതോടെ രക്ഷകര്‍ത്താക്കളും പൊലിസും ജാഗ്രതയില്‍ തന്നെ.
വഴി തെറ്റുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ രക്ഷകര്‍ത്താക്കളും സമൂഹവും തയ്യാറാകാന്‍ അടിയന്തിര നടപടികള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."