പിന്നോട്ട് നടന്ന് പ്രതിഷേധിച്ചു
സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍കോട് റെയില്‍വേ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് വയനാട് എക്യുമെനിക്കല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പിന്നോട്ട് നടന്ന് പ്രതിഷേധിച്ചു.
വയനാട് ജില്ലക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയില്‍വേ, ഉദ്യോഗസ്ഥരാഷ്ട്രീയ തലത്തില്‍ അട്ടിമറിക്കുന്നതിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളോട് പറയുന്നതില്‍ നിന്നും വിപരീതമായി കച്ചവട ഫ്യൂഡല്‍ താല്പര്യങ്ങളാണ് ഭരണാധികാരികള്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ഥാനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിരായല്ല പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വയനാട്ടിലെ ആളുകളുടെ അവകാശം നേടിയെടുക്കാനാണ് .സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷത്തോളമായിട്ടും വയനാട്ടിലെ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ശാക്തീകരണം മാത്രം മുന്നില്‍ കണ്ട്കൊണ്ട് ഭരണം നടത്തുന്നവര്‍ പാവപ്പെട്ട ജനങ്ങളുടെ വികാരമാണ് ചവിട്ടിയരയ്ക്കുന്നത്. ജനപ്രതിനിധികളുടെ മാനസിക സ്ഥിതിയില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്മാന് സി.കെ സഹദേവന്, ഫാ. പോള്‍ കോടാനൂര്‍, ഫാ. ടോണി കോഴിമണ്ണില്‍, അഡ്വ. ടി.എം റഷീദ്, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍, വര്‍ഗീസ് കാട്ടാമ്പള്ളി, എന്‍.എം ജോസ്, ബില്ലിഗ്രഹാം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."