മികവില്‍ സംസ്ഥാനത്ത് ഒന്നാമതായി ഓടപ്പള്ളം ഗവ. ഹൈസ്കൂള്‍
സുല്‍ത്താന്‍ ബത്തേരി: മികവില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ഓടപ്പള്ളം ഗവ. ഹൈസ്കൂള്‍. തിരുവനന്തപുരത്ത് നടന്ന മികവ് 2017 സംസ്ഥാന സെമിനാറിലാണ് സ്കൂള്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വികസന പദ്ധതിയാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്.
ആര്.എം.എസ്.എ സ്കൂള്‍ ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് തിരുവന്തപുരത്ത് മികവ് 2017 സംസ്ഥാന സെമിനാര്‍ സംഘിടപ്പിച്ചത്. ഓാരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം വിദ്യാലയങ്ങളാണ് മികവില്‍ മാറ്റുരച്ചത്. സംസ്ഥാനത്തെ 22 വിദ്യാലയങ്ങള്‍ പങ്കെടുത്ത മികവില്‍ സ്കൂളിന്റെ മാതൃക പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്കൂളുകളെ പിന്തള്ളി മുന്നിലെത്തി. കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളില്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്നും ഇവരെ സ്കൂളിലേക്ക് ആകര്‍ഷിക്കുന്നതിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ ഗ്രാമം എന്റെ വിദ്യാലയംപദ്ധതിയുടെ ഭാഗമായി ഈ അധ്യയനവര്‍ഷവും വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മികവ് 2017ന്റെ അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എച്ച്.എം ടി ഇന്ദിര ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."