തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
കാസര്‍കോട് ജില്ലയിലെ നാലു ഗ്രാമപഞ്ചായത്തുകളുടെയും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളുടെയും ഒരു നഗരസഭയുടെയും 2017-18 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്കി. ഗ്രാമപഞ്ചായത്തുകളില്‍ ബേഡഡുക്കയുടെ9.72 കോടി അടങ്കല്‍ തുകയുളള 243 പ്രൊജക്ടുകളും ബളാലില്‍ 13.28 കോടി അടങ്കല്‍ തുകയുളള 228 പ്രൊജക്ടുകളും ചെറുവത്തൂരില്‍ 5.43 കോടി അടങ്കല്‍ തുകയുളള 143 പ്രൊജക്ടുകളും കിനാനൂര്‍-കരിന്തളത്തില് 9.37 കോടിയുടെ 179 പ്രൊജക്ടുകളുമാണ് അംഗീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം 4.37 കോടി രൂപ അടങ്കല്‍ തുകയുളള 57 പ്രൊജക്ടുകളും പരപ്പയില്‍ 13.55 കോടി രൂപ അടങ്കല്‍ തുകയുളള 94 പ്രൊജക്ടുകളും അംഗീകരിച്ചു. നീലേശ്വരം നഗരസഭയുടെ 186 പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. 13.60 കോടി രൂപയുടെ അടങ്കല്‍ തുകയുള്ളതാണ് നീലേശ്വരം നഗരസഭയുടെ വാര്‍ഷിക പദ്ധതി. ഡി.പി.സി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ഡി.പി.സി അംഗങ്ങളായ ഇ. പത്മാവതി, ജോസ് പതാലില്‍, പുഷ്പ അമേക്കള, എ.എ ജലീല്‍, കെ. ബാലകൃഷ്ണന്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എന്‍ സുരേഷ് , വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."