പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ മുതല്‍
മലപ്പുറം: മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ തുടങ്ങും. ജില്ലയിലെ 119 റേഷന്‍ കടകളിലാണ് പുതിയ കാര്‍ഡുകള്‍ എത്തിയിട്ടുള്ളത്. ജൂണ്‍ ഒന്നിനു മുഴുവന്‍ കാര്‍ഡുകളും വിതരണത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം കാര്‍ഡുകളും ഇനിയും എത്തിയിട്ടില്ല. അച്ചടി പൂര്‍ത്തിയാകുന്ന മുറയ്ക്കു ബാക്കിയുള്ള കാര്‍ഡുകളും വിതരണത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയില്‍ ആകെ 1,243 റേഷന്‍ കടകളാണുള്ളത്. ഇതില്‍ 1,124 കടകള്‍ക്കുള്ള റേഷന്‍കാര്‍ഡുകളാണ് ഇനിയും എത്താനുള്ളത്. കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ ഒരു കാര്‍ഡും വിതരണത്തിനെത്തിയിട്ടില്ല. നാളെ മുതല്‍ ആരംഭിച്ച് 25 പ്രവൃത്തി ദിവസത്തിനുള്ളില്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജില്ലയില്‍ 8.32 ലക്ഷം കാര്‍ഡുകളാണ് വിതരണം ചെയ്യേണ്ടത്. മുന്‍ഗണനാ ലിസ്റ്റില്‍ 3,38,804, മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ 3,35,699, മുന്‍ഗണനേതര സബ്സിഡി ഇല്ലാത്തവയില്‍ 1,04,187, എ.എ.വൈ പദ്ധതിയില്‍ 53,319 കാര്‍ഡുകള്‍ എന്നിങ്ങനെയാണ് അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചത്.
എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകള്‍ക്കു പകരം നാലു നിറങ്ങളിലായാണ് പുതിയ റേഷന്‍കാര്‍ഡ്. ഏറ്റവും പിന്നോക്കം നില്ക്കുന്ന എ.എ.വൈ വിഭാഗത്തിനു മഞ്ഞ കാര്‍ഡും മുന്‍ഗണനാ വിഭാഗത്തിനു പിങ്കും സംസ്ഥാന സബ്സിഡിക്കാര്ക്കു നീല കാര്‍ഡുമാണ് ലഭിക്കുക.
പൊതുവിഭാഗത്തിനു വെള്ള കാര്‍ഡും ലഭിക്കും. ജൂണ്‍ മുതല്‍ പുതുക്കിയ പട്ടിക പ്രകാരമുള്ള റേഷനായിരിക്കും ലഭിക്കുക. ഓരോ റേഷന്‍ കടകളുടെയും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തിയതി, സ്ഥലം, സമയം എന്നിവ അതാത് ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."