ആറ്റിങ്ങല്‍ ബൈപാസ്: തിരുവാറാട്ട്കാവ് ക്ഷേത്രം മന്ത്രി സന്ദര്‍ശിച്ചു
ആറ്റിങ്ങല്‍: ബൈപാസ് നിര്‍മാണ രൂപരേഖയില്‍ തര്‍ക്കമുണ്ടായ സ്ഥലം മന്ത്രി കടകം പള്ളി സുരേന്ദ്രന് സന്ദര്‍ശിച്ചു. കൊല്ലമ്പുഴ തിരുവാറാട്ട്കാവ് ദേവീ ക്ഷേത്രത്തിന്റെ പിറകുവശം ബൈപാസ് സര്‍വേയില്‍ ഉള്‍പ്പെടുന്നുണ്ട്.
തിരുവിതാംകൂറിന്റെ ചരിത്രിത്തില്‍ ഏറെ പ്രാധാന്യമുള്ളതും തിരുവിതാംകൂര്‍ കുടുംബത്തിന്റെ പരദേവതാ സ്ഥാനവുമായ തിരുവാറാട്ട് കാവ് ക്ഷേത്രഭാഗം ഒഴിവാക്കി ബൈപാസ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗങ്ങളും ക്ഷേത്ര സംരക്ഷണ സമിതിയും നാട്ടുകാരും മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ചായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. പുരാതനവും ചരിത്രത്തില്‍ ഇടം നേടിയതുമായ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി. രാജകുടുംബാംഗങ്ങള്‍ ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം.പ്രദീപ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. കൗണ്‍സിലര്‍മാരായ അഡ്വ. സി.ജെ.രാജേഷ്കുമാര്‍, പ്രശാന്ത്, രാജു, ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."