ദേശീയ പാതയില്‍ കന്നേറ്റി മുതല്‍ കൃഷ്ണപുരം വരെ കൈയേറ്റം വ്യാപകം
കരുനാഗപ്പള്ളി: കോടതി വിധി കാറ്റില്‍ പറത്തി ദേശീയപാത കൈയ്യേറ്റം വ്യാപകമാകുന്നു. കന്നേറ്റി മുതല്‍ കൃഷ്ണപുരം വരെയാണ് റോഡ് കൈയേറി പെട്ടിക്കടകളു ം മറ്റും സ്ഥാപിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കുപോലും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ദേശീയപാത പുത്തന്‍ തെരുവിന് വടക്ക് സലഫി മസ്ജിദിനും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഇ.എസ്.ഐ.ആശുപത്രിക്കും സമീപത്തും റോഡ് കൈയേററം വ്യാപവകമായിട്ടും ദേശീയ പാതാഅധികൃതര് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന താലൂക്ക് സഭയില്‍ റോഡ് കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.തുടര്‍ന്ന് കൈയേറ്റമൊഴിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ഇതിനു പുറമേ
മേഖലയിലെ അനധികൃത പാര്‍ക്കിങും ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് പ്രദേശത്തെ സന്നദ്ധ സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."