HOME
DETAILS
MAL
രാജ്യസഭയില്‍ ബില്ലിനെതിരേ ആഞ്ഞടിച്ച് എളമരം കരീം; ബില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു
backup
July 30 2019 | 16:07 PM
ന്യൂഡല്‍ഹി: മുത്വലാഖ് ബില്ലിനെതിരേ രാജ്യസഭയില്‍ ആഞ്ഞടിച്ച് എളമരം കരീം. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് എളമരം കരീം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍ കൊണ്ടുവരുന്നതെന്നും എളമരം കരീം രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞു. മുത്വലാഖിന് സി.പി.എം എതിരാണ്. എല്ലാ വ്യക്തി നിയമങ്ങളിലും പരിഷ്ക്കാരങ്ങള്‍ ആവശ്യമാണെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.
മുത്തലാഖിനെ സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദ് ചെയ്തതാണ്. കോടതി ഉത്തരവ് രാജ്യത്തിന്റെ നിയമമാണ്. പിന്നെ എന്തിനാണ് ഇത്തരമൊരു ബില്ല്. ബില്ല് വിവേചനപരമാണെന്നും എളമരം കരീം സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."