HOME
DETAILS
MAL
സഹകരണ ബാങ്ക് വായ്പ നിഷേധിക്കുന്നതായി പരാതി
backup
October 09 2018 | 05:10 AM
ഹരിപ്പാട്: പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ആശ്വാസ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രളയ ബാധിത മേഖലകളിലെ ശാഖകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കുവാന്‍ സമീപിക്കുന്നവരെ ഒഴിവാക്കുന്നതായി പരാതി. ബാങ്കിന്റെ ഈ നടപടിക്കെതിരെ ആലപ്പുഴയിലെ കേന്ദ്ര ഓഫിസില്‍ പരാതിപ്പെട്ടാല്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമായതിനാല്‍ വായ്പ അനുവദിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. വായ്പ അപേക്ഷ നല്കിയ പലരും ബന്ധപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്കി നീതിക്കു വേണ്ടി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."