ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നാളെ തുടങ്ങും
ദുബൈ: ഏറെ കാലത്തെ ആലോചനകല്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ലോക ചാംപ്യന്‍ഷിപ്പ് തുടങ്ങുന്നു. നാളെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാംപ്യന്‍ഷിപ്പിന്റെ ആദ്യ മത്സരം. ഇംഗ്ലണ്ടും ആസ്ത്രേലിയയും തമ്മിലുള്ള ആഷസ് ക്രിക്കറ്റ് പരമ്പരയോടെയാണ് ചാംപ്യന്‍ഷിപ്പിന് തുടക്കമാവുക.
ടെസ്റ്റില്‍ ലോകകപ്പ് നടത്തുക എന്ന ആശയം ഏറെ നാളായി ഐ.സി.സി മുന്നോട്ട്വച്ചിരുന്നെങ്കിലും ഇത് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനായി 2013ല്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഏകദിനത്തിലും ടി20യിലും ഉള്ള ജനപ്രീതി ടെസ്റ്റിലും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.സി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
ലോക റാങ്കിങ്ങില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ നില്ക്കുന്ന ഇന്ത്യ, ആസ്ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. സാധാരണ ഏകദിന ലോകകപ്പില്‍നിന്ന് വിത്യസ്തമായ രീതിയിലാണ് ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ്പ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. 2021ലാണ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുക.
27 ടെസ്റ്റ് പരമ്പരകളിലായി 71 മത്സരങ്ങളായിരിക്കും ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഉണ്ടാവുക. ഇതില്‍നിന്ന് കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടും. ആകെ 120 പോയിന്റായിരിക്കും ചാംപ്യന്‍ഷിപ്പിലെ ഒരു പരമ്പരയിലുണ്ടാവുക.
പരമ്പരയിലെ മത്സരത്തിന്റെ എണ്ണമനുസരിച്ച് ഈ പോയിന്റുകള്‍ തുല്യമായി വിഭജിക്കും. രണ്ട് ടെസ്റ്റുകളാണെങ്കില്‍ ഒരു മത്സരത്തിലെ വിജയികള്‍ക്ക് 60 പോയിന്റും അഞ്ച് മത്സരമാണെങ്കില്‍ ഒരു മത്സരത്തിലെ വിജയികള്‍ക്ക് 24 പോയിന്റും നല്‍കും. ഫൈനലിന് മുന്‍പായി ഓരോ ടീമും ആറ് രാജ്യങ്ങള്‍ക്കെതിരേ ആറ് ടെസ്റ്റ് പരമ്പരകള്‍ കളിക്കും. മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയും. ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയ മത്സരങ്ങള്‍ക്ക് മാത്രമേ പോയിന്റ് ലഭിക്കൂ. അല്ലാതെ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തില്ല. ഫൈനല്‍ പോരാട്ടത്തിന് ലോര്‍ഡ്സ് വേദിയാകും. ചാംപ്യന്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും ആസ്ത്രേലിയ 19, ബംഗ്ലാദേശ് 14, ഇംഗ്ലണ്ട് 22, ഇന്ത്യ 18, ന്യൂസിലന്‍ഡ് 14, പാകിസ്താന് 13, ദക്ഷിണാഫ്രിക്ക 16, ശ്രീലങ്ക 13, വെസ്റ്റ് ഇന്‍ഡീസ് 15 എന്നിവര്‍ ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."