ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിതമകറ്റാന്‍ പ്രത്യേക സമിതി
ദമാം: കിഴക്കന്‍ സഊദിയിലെ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് കിഴക്കന്‍ പ്രവിശ്യ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖ മൂന്നംഗ കമ്മിറ്റി സ്ഥാപിച്ചു.
കിഴക്കന്‍ പ്രവിശ്യ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖ, ഇന്ത്യന്‍ എംബസി, കമ്പനി പ്രതിനിധികള്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഇന്ത്യന്‍ എംബസി പ്രതിനിധികളും കിഴക്കന്‍ പ്രവിശ്യ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് മൂന്നംഗ കമ്മിറ്റി രൂപീകരിക്കുന്നതിന് തീരുമാനമായത്.
10,800 തൊഴിലാളികളാണു കമ്പനിയില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ നിരവധി പേരുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയെങ്കിലും നിലവില്‍ 4336 തൊഴിലാളികളാണ് പ്രശ്നപരിഹാരം കാത്തുകഴിയുന്നത്.
വേതന കുടിശ്ശികയും സര്‍വിസ് ആനുകൂല്യങ്ങളും സ്പോണ്‍സര്‍ഷിപ്പ് മാറ്റവും ഫൈനല്‍ എക്സിറ്റില്‍ സ്വദേശങ്ങളിലേക്കുള്ള മടക്കവും ആണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 163 തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കിയിട്ടുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉപമേധാവി മുഹമ്മദ് അല്‍അത്റശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."