ഇനി സൂര്യനെ തൊടാനൊരുങ്ങി നാസ
കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ച അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സൂര്യനിലേക്ക് ഒരു ദൗത്യത്തിന് തയാറെടുക്കുന്നുവെന്നതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടാനില്ല.
2015ല്‍ പ്ലൂട്ടോയിലേക്ക് അയച്ച ന്യൂഹോരിസോണ്‍ ഇപ്പോള്‍ 5.6 ബില്യണ്‍ കിലോമീറ്റര്‍ വിദൂരത്താണുള്ളത്. 1977ല്‍ വിക്ഷേപിച്ച വൊയാഗര്‍ സൗരയൂഥത്തില്‍ നിന്നു പൂര്‍ണമായും വേര്‍പ്പെട്ടിരിക്കുകയാണ്. ഇത് ഏകദേശം 18.9 ബില്യണ്‍ കിലോമീറ്റര്‍ ദൂരത്താണുള്ളതെന്നാണ് നാസ പറയുന്നത്.
ഇത്തരം വിദൂര ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ച നാസയ്ക്ക് 150 മില്യന്‍ കിലോമീറ്റര്‍ ദൂരത്തുള്ള സൂര്യനിലേക്ക് ഒരു ദൗത്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
പക്ഷേ അങ്ങേയറ്റം ചൂടും കൊടുങ്കാറ്റുമുള്ള സൂര്യനിലേക്കുള്ള ബഹിരാകാശദൗത്യം ആശ്ചര്യാജനകമാണ്. സൂര്യഗ്രഹണസമയങ്ങളില്‍ സൂര്യനിലെ കോറോണയില്‍ ഏകദേശം 553,000 ഡിഗ്രി സെല്‍ഷ്യസ് താപനിലയുണ്ട്. ഇത്രയും ഭയാനകമായ താപനിലയെ തരണം ചെയ്ത് ബഹിരാകാശദൗത്യത്തിന് സാധുതയുണ്ടോയെന്നിരിക്കെയാണ് നാസ 2018ല്‍ ചെയ്യാനുദ്ദേശിക്കുന്ന 'സൂര്യനെ തൊട്ട്്' എന്ന ബഹിരാകാശദൗത്യത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിക്കാഗോ യുനിവേഴ്‌സിറ്റിയിലെ വില്യം എക്ഹാര്‍ഡ് റിസേര്‍ച്ച് സെന്ററില്‍ നടന്ന ചടങ്ങിലാണ് നാസ സൂര്യനിലേക്കുള്ള ആദ്യ ബഹിരാകാശദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
അടുത്തവര്‍ഷം ജുലൈ 31 മുതല്‍ ആഗസ്ത് 19 വരെയുള്ള കാലയളവിലാണ് ശൂന്യാകാശ വാഹനം വിക്ഷേപിക്കുക. ആദ്യഘട്ടത്തില്‍ 6.1 മില്യന്‍ ദൂരത്തുള്ള കൊറോണയിലെത്തുന്ന ശൂന്യാകാശ വാഹനം നവംബറില്‍ സൂര്യന്റെ സ്വതന്ത്ര ഭ്രമണപഥത്തിലേക്ക് കടക്കും.
2025 ജൂണില്‍ അടുത്തഘട്ടലേക്ക് മാറുമെന്നാണ് കണക്കുകൂട്ടുന്നത്. സൂര്യനെ പൂര്‍ണമായും ചുറ്റുന്നതിനായി 88 ദിവസങ്ങള്‍ വേണം. സൂര്യന്റെ മെര്‍ക്കുറി പരിക്രമണം പോലെ അതിന്റെ വേഗത 724000 കിലോമീറ്ററായിരിക്കും.
ദൗത്യത്തിനായുള്ള ശൂന്യാകാശ വാഹനം നിര്‍മിക്കുന്നതിനായി 1.5 ബില്യന്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സൂര്യനിലെ ഇലക്ട്രിക് ഫീല്‍ഡ്, മാഗ്നെറ്റിക് ഫീല്‍ഡ്, കനത്ത അയോണുകള്‍ എന്നിവ അളക്കുന്നതിനായുള്ള ഉപകരണങ്ങള്‍ കൊറോണയില്‍ നിന്ന് ചിത്രങ്ങളെടുക്കുന്നതിനായുള്ള കാമറകള്‍ എന്നിവയും വാഹനത്തില്‍ സജ്ജീകരിക്കും.
എന്തായാലും സൂര്യനിലേക്കുള്ള ആദ്യ ബഹിരാകാശ ദൗത്യത്തെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."