നീറ്റാണിമ്മലില്‍ മലയിടിച്ചില്‍ ഭീഷണി; അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
കൊണ്ടോട്ടി: ദേശീയപാത കൊളത്തൂര്‍ നീറ്റാണിമ്മലില്‍ പ്രദേശം മലയിടിച്ചില്‍ ഭീഷണിയിലെന്ന പരാതിയെത്തുടര്‍ന്ന് കൊണ്ടോട്ടി തഹസില്‍ദാര്‍ കെ. ദേവകിക്കുട്ടിയും സംഘവും സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ കരിപ്പൂര്‍ വിമനത്താവളത്തിന് വേണ്ടി മണ്ണെടുത്ത സ്ഥലമാണിത്.
കഴിഞ്ഞ മഴക്കാലത്ത് മലയുടെ മുകള്‍ഭാഗത്ത് വിള്ളല്‍ വീണിട്ടുണ്ട്. മലയുടെ താഴെ ഭാഗത്ത് 20 ലധികം കുടംബങ്ങളും സ്വകാര്യ ആയുര്‍വേദ ആശുപത്രി, ക്രിസ്തീയ ദേവാലയം തുടങ്ങിയവയുമുണ്ട്. ഇതിന് സമീപത്തായാണ് ദേശീയപാതയുമുള്ളത്.
മഴ ശക്തമായാല്‍ കുന്നിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.വൈ.എഫ്.ഐ കൊണ്ടോട്ടി വില്ലേജ് കമ്മറ്റി തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാര്‍ കെ. ദേവകിക്കുട്ടി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാമെന്ന് അറിയിച്ചത്.
സി.പി.ഐ മണ്ഡലം സെക്രട്ടറി പുലത്ത് കുഞ്ഞു, ഹാരിസി, സി.പി നിസാര്‍, സനൂബ്, നിസാം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."