പൊന്നാനി സര്‍ക്കിളില്‍ ഈ അധ്യയന വര്‍ഷത്തില്‍ ശക്തമായ നടപടികളുമായി പൊലിസ്
ചങ്ങരംകുളം: ചങ്ങരംകുളം പൊലിസ് സ്റ്റേഷന് അടക്കമുള്ള പൊന്നാനി സര്‍ക്കിളില്‍ ഉള്‍പ്പെടുന്ന പൊന്നാനി,പെരുമ്പടപ്പ് സ്റ്റേഷനുകളുടെ പരിധിയില്‍ ശക്തമായ നടപടികളുമായി പൊലിസ്. വിദ്യാര്‍ഥികള്‍ ബൈക്ക് ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കാണ് നടപടി. ലൈസന്‍സ്, സൈഡ് മിറര്‍, ഹെല്‍മറ്റ്, രണ്ടില്‍ കൂടുതല്‍ ആളുകളെ വഹിക്കുന്ന ബൈക്കുകള്‍, സൈലന്‍സര്‍ മാറ്റി അമിത ശബ്ദം ഉണ്ടാക്കി ചീറിപ്പായുന്ന ബൈക്കുകള്‍ തുടങ്ങി കാല്‍നട യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യയന വര്‍ഷത്തില്‍ പൊലിസ് ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.സൈലന്‍സറും ബൈക്കിന്റെ ഘടനയും വ്യത്യാസപ്പെടുത്തിയിട്ടുള്ള ഒരു ഇരുചക്ര വാഹനങ്ങളും ഉടമസ്ഥന് വിട്ടുനല്‍കാതെ കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ഥികള്‍ക്ക് ബൈക്ക് നല്കുന്ന രക്ഷിതാക്കള്‍ക്കെതിരേയും ആര്.സി ഓണര്ക്കെതിരേയും നടപടിയുണ്ടാകും. സ്കൂള്‍ തുടങ്ങുന്ന സമയത്തും അവസാനിപ്പിക്കുന്ന സമയത്തും പട്രോളിങ് ശക്തമാക്കുകയും സുരക്ഷയ്ക്കായി എല്ലാ സ്റ്റോപ്പുകളിലും പൊലിസിന്റെയും മലപ്പുറം ജില്ലാ ട്രോമൊകെയറിന്റേയും സേവനം ഉണ്ടാകും. വിദ്യാര്‍ഥികളെ കാണുമ്പോള്‍ ഡബിള്‍ ബെല്ല് അടിക്കുന്ന ബസുകള്‍ക്കെതിരേയും നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."