ബ്രൂവറി അഴിമതിക്ക് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അബ്ദുറഹ്മാന്‍ രണ്ടത്താണി
തൃശൂര്‍: ബ്രൂവറി അനുമതി താല്‍ക്കാലികമായി പിന്‍വലിച്ചതായി മുഖ്യമന്ത്രി പറഞ്ഞാലും അഴിമതിക്ക് പിന്നിലുള്ള മുഴുവന്‍ ആളുകളെയും പുറത്തുകൊണ്ടുവരാതെ മുസ്‌ലിംലീഗ് പ്രക്ഷോഭം നിര്‍ത്തില്ലെന്ന് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി. റാഫേല്‍-ബ്രൂവറി അഴിമതികള്‍ക്കെതിരേ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ കാര്യത്തില്‍ മോദിയും പിണറായി വിജയനും മത്സരിക്കുകയാണ്. പ്രളയദുരന്തത്തിലമര്‍ന്ന കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന്റെ ഇടയിലാണ് രഹസ്യമായി ബ്രൂവറികള്‍ക്ക് അനുമതി കൊടുത്തത്. യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെയാണ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുഖ്യമന്ത്രി ബ്രൂവറികള്‍ക്ക് അനുമതി കൊടുത്തത് താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. അത് എന്താണെന്ന് ജനങ്ങള്‍ക്കറിയണം. അഴിമതിയുടെ ഉറവിടം കണ്ടെത്തുംവരെ മുസ്‌ലിംലീഗ് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നാസയുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതുകൊണ്ടാണ് കേരളത്തില്‍ പ്രളയദുരന്തമുണ്ടായത്. ആ പ്രളയത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനുപകരം മുസ്‌ലിംലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സി നല്‍കിയ 25 കോടിയില്‍പരം രൂപയുടെ സഹായത്തില്‍നിന്ന് കൊള്ളയടിക്കാനാണ് സിപി.എം ശ്രമിച്ചതെന്നും രണ്ടത്താണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ്, സെക്രട്ടറി എം.എ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."