HOME
DETAILS
MAL
ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവം; പ്രതികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്
backup
May 31 2017 | 18:05 PM
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ പരിപൂര്‍ണ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കണമെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവവുമായി സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടു പ്രതികള്‍ ഉണ്ടെങ്കില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി ആര് പാര്‍ഥസാരഥി, ലോക്കല്‍ സെക്രട്ടറി കുന്നുമ്മല്‍ ഹരിദാസന്, പി ജയചന്ദ്രന്, ആര് ശ്രീരംഗനാഥന്, പി.ടി ഉമ്മര്‍, പി ഷാനവാസ് അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."