HOME
DETAILS
MAL
അങ്കണവാടി പ്രീ സ്കൂള്‍ എജ്യുക്കേഷന്‍ കിറ്റിന് 16.56 കോടി
backup
July 30 2019 | 20:07 PM
തിരുവനന്തപുരം: സംയോജിത ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും പ്രീ സ്കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വനിതാ ശിശുവികസന വകുപ്പ് 16.56 കോടി രൂപയുടെ ഭരണാനുമതി നല്കി. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിന് വേണ്ടിയാണ് പ്രീ സ്കൂള്‍ എജ്യുക്കേഷന്‍ കിറ്റുകള്‍ നല്‍കിവരുന്നത്.
സംസ്ഥാനത്തെ 32,986 അങ്കണവാടികള്‍ക്കും 129 മിനി അങ്കണവാടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അങ്കണവാടികളിലെത്തുന്ന കുട്ടികളുടെ സൂക്ഷ്മ പേശീ വികസനം, സ്തൂല പേശീ വികസനം, ഭാഷാ വികസനം, സര്‍ഗാത്മ പ്രവര്‍ത്തനങ്ങള്‍, വായന സന്നദ്ധത തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള കളി സാമഗ്രികളും പഠനോപകരണങ്ങളും ഉള്‍പ്പെടുന്നതാണ് പ്രീ എജ്യുക്കേഷന്‍ കിറ്റ്. ഓരോ അങ്കണവാടികള്‍ക്കും 5,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."