#MeToo മുകേഷും പെട്ടു; ആരോപണവുമായി ചാനല്‍ പ്രവര്‍ത്തക ടെസ് ജോസഫ്
കൊച്ചി: #MeToo ക്യാംപയിനില്‍ കുടുങ്ങുന്ന പ്രമുഖരുടെ നീളുന്നു. സി.പി.എം എം.എല്‍.എയും നടനുമായ മുകേഷ് ആണ് ഇത്തവണ കുടുങ്ങിയിരിക്കുന്നത്. ചാനല്‍ പ്രവര്‍ത്തകയായ ടെസ് ജോസഫാണ് ആരോപണം ഉന്നയിച്ചയിരിക്കുന്നത്.
ചാനല്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്ന് ട്വിറ്റര്‍ വഴിയാണ് അവര്‍ വെളിപെടുത്തിയിരിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ് അവര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന് പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും ടെസ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന് ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചു. അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു- ടെസ് ട്വീറ്റ ചെയ്യുന്നു.
പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ് സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന് ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്സ്.
I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.
— Tess Joseph (@Tesselmania) October 9, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."