സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍: ഐ.ജി എസ്. ശ്രീജിത്ത് നോഡല്‍ ഓഫിസര്‍
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ സംസ്ഥാനതല നോഡല്‍ ഓഫിസറായി ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ നിയമിച്ചു.
ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോകളിലെ ഡിവൈ.എസ്.പി അല്ലെങ്കില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജില്ലാതലത്തിലെ നോഡല്‍ ഓഫിസറായിരിക്കും. പൊലിസ് സ്റ്റേഷന് തലത്തില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കായിരിക്കും നോഡല്‍ ഓഫിസറുടെ ചുമതല. കുട്ടികളുടെ അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന് രൂപംനല്കിയത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, പരാതികള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പൊലിസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കല് തുടങ്ങിയവ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ പ്രത്യേകതകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."