ബസ് യാത്രക്കാര്‍ വലഞ്ഞു
കൂത്തുപറമ്പ്: സര്‍വിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പില്‍ ടൂറിസ്റ്റ് ബസ് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി.
ഇന്നലെ രാവിലെ ഏഴരയോടെ തുടങ്ങിയ പണിമുടക്ക് മൂന്നുമണിക്കൂറോളം നീണ്ടു. സ്വകാര്യ ബസുകള്‍ സര്‍വിസ് മുടക്കി മിക്ക ദിവസങ്ങളിലും വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും ഓടുന്നതു തങ്ങളുടെ സര്‍വിസിനെ ബാധിക്കുന്നുണ്ടെന്ന് ആരോപിച്ച് ടൂറിസ്റ്റ് ബസുകാര് പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം.
ഇതിന്റെ ഭാഗമായി നാല്പതോളം ടൂറിസ്റ്റ് ബസുകള്‍ രാവിലെ കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ സമാന്തര സര്‍വിസ് നടത്തി.
ഇതേതുടര്‍ന്നാണു കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തിയത്. മിന്നല്‍ പണിമുടക്ക് വിദ്യാര്‍ഥികളടക്കം യാത്രക്കാരെ ഏറെ വലച്ചു. തുടര്‍ന്നു പ്രശ്ന പരിഹാരത്തിനായി പൊലിസ് സ്റ്റേഷനില്‍ വിളിച്ച യോഗത്തില്‍ ട്രിപ്പ് മുടക്കി അനധികൃത സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു സി.ഐ ബി. രാജേന്ദ്രന് അറിയിച്ചതിനെ തുടര്‍ന്നാണു സമരം ഒത്തുതീര്‍പ്പായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."