പെരിന്തല്‍മണ്ണയില്‍ പതിനായിരത്തോളം പാക്കറ്റ് ഹാന്‍സ് പിടികൂടി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പതിനായിരത്തോളം പാക്കറ്റ് ഹാന്‍സ് പിടികൂടി. എ.എസ്.പി സുജിത്ത് ദാസ് ഐ.പി.എസും സംഘവുമാണ് ഓപറേഷന് ക്ലീന്‍ പ്രകാരം ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടിയത്. ഇതിന്റെ ഭാഗമായി പത്തു പേര് പിടിയിലായി.
പുകയിലവിരുദ്ധ ദിനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലും കടകളില്വ്യാപക പരിശോധന നടത്തിയ പൊലിസ്, സ്കൂള്‍, കോളജ് എന്നിവ തുറക്കുന്നതിനോടനുബന്ധിച്ചു നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടിയത്. പതിനായിരത്തോളം പാക്കറ്റ് ഹാന്‍സും മറ്റു ലഹരിയുല്പന്നങ്ങളുമാണ് വിവിധ കടകളില്‍നിന്നായി പിടികൂടിയത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതായി ജനമൈത്രി ബീറ്റിലെ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം കടകളില്‍ വ്യാപക പരിശോധന നടത്തിയത്.
പാങ്ങ് പറമ്പന്‍ ശിഹാബ്, മുള്ള്യാകുര്‍ശ്ശി സ്വദേശി ജമാലുദ്ദീന്‍, കൂട്ടിലങ്ങാടി ഒടമലക്കുണ്ടില്‍ അബ്ദുസലാം, പാങ്ങ് സ്വദേശി പറമ്പന്‍ കോയ, താഴെക്കോട് ആലിക്കപ്പറമ്പയില് മുഹമ്മദാലി, മുതിരമണ്ണ സ്വദേശി ഒടുവില്‍ അബൂബക്കര്‍, തോട്ടേക്കാടന്‍ ലത്വീഫ്, കരിങ്കല്ലത്താണി മഞ്ഞളുങ്ങല്‍ അബ്ദുല്‍ അസീസ്, പൂവ്വത്താണി പൊതിയില്‍ മുഹമ്മദാലി,വെങ്ങാടന്‍ ഫിറോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരില്‍ ലഹരിയുല്‍പന്നങ്ങളുടെ മൊത്തവ്യാപാരികളായ മൂന്നുപേരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ എ.എസ്.പി സുജിത്ത് ദാസ് ഐ.പി.എസ്, സി.ഐ സാജു കെ. അബ്രഹാം, ഉദ്യോഗസ്ഥരായ പി.എന്‍ മോഹനകൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍, സി.പി മുരളി, എന്‍.വി ഷബീര്‍, എം. മനോജ്, ദിനേശന് കിഴക്കേക്കര, അനീഷ്, എസ്.ഐ നരേന്ദ്രന്, രത്നാകരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."