കുളമ്പുരോഗം 'പമ്പകടന്നു'
മലപ്പുറം: ജില്ലയ്ക്കു ഭീഷണിയായിരുന്ന കളമ്പുരോഗം പമ്പകടന്നു. സംസ്ഥാനത്തുതന്നെ കൂടുതല്‍ കന്നുകാലികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്ത് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതു പത്തില്‍ താഴെ കുളമ്പുരോഗ കേസുകള്‍. ഇതുതന്നെ അന്യസംസ്ഥാനങ്ങളില്‍നിന്നു ജില്ലയിലെത്തിച്ച കന്നുകാലികള്‍ക്കാണ്.
കുളമ്പുരോഗം തടയുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നടത്തിയ പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ കുളമ്പുരോഗം ഇല്ലാതാക്കാന്‍ സഹായിച്ചത്. 2012ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ ഒരു ലക്ഷത്തിലധികം കന്നുകാലികളാണുള്ളത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 22ാമത് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഇന്നുമുതല്‍ 21 വരെ നടക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ 128 സ്ക്വാഡുകള്‍ രൂപീകരിച്ചാണ് കുത്തിവയ്പ് നടത്തുന്നത്.
കുളമ്പുരോഗം തടയാന്‍ കര്‍ഷകര്‍ അവരുടെ പശു, എരുമ, പന്നി എന്നിവയെ പ്രതുരോധ കുത്തിവയ്പിനു വിധേയമാക്കണമെന്നു മലപ്പുറം ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. സി. മധു അഭ്യര്‍ഥിച്ചു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്കു രണ്ടിനു കൂട്ടിലങ്ങാടി പഞ്ചായത്ത് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. വി.കെ.പി മോഹന്‍ കുമാര്‍, ഡോ. കെ. ഷാജി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."