ആദ്യ എന്‍ഫോഴ്‌സ്‌മെന്റ് സ്ഥാപിക്കും: മന്ത്രി
മട്ടന്നൂര്‍: ഗതാഗത വകുപ്പ് തയാറാക്കിയ സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായുള്ള ആദ്യ എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റ് കണ്ണൂര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്ന മട്ടന്നൂരില്‍ സ്ഥാപിക്കുമെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക്, കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടാന്‍ മട്ടന്നൂര്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റ് നിലവില്‍വരുന്നതോടെ കഴിയുമെന്നും വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
വിമാനത്താവളത്തില്‍ ഏയ്‌റോ ബ്രിഡ്ജ് അല്ലാതെ വിമാന കമ്പനികള്‍ ഉപയോഗിക്കുന്ന ബസുകള്‍, ജീവനക്കാരെ എത്തിക്കാന്‍ ഉപയോഗിക്കുന്ന കാറുകള്‍ എന്നിവയ്ക്ക് പകരം ഇലക്‌ട്രോണിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും. കിയാലിനു നേരിട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അതിനാല്‍, ഒക്‌ടോബര്‍ പത്തിന് തിരുവനന്തപുരത്ത് ചേരുന്ന യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കു പോവുന്നതിന് ആവശ്യമായ ബസ് സൗകര്യം നെടുമ്പാശ്ശേരിയിലേതു പോലെ കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തും. വിമാന സര്‍വിസുകള്‍, യാത്രക്കാരുടെ എണ്ണം എന്നിവ പരിഗണിച്ച് നല്ല ബസുകള്‍ തന്നെ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാവുമെന്നും മന്ത്രി അറിയിച്ചു.
വിമാനത്താവളത്തില്‍ എത്തിയ മന്ത്രിയെ കിയാല്‍ എം.ഡി വി. തുളസീദാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി ജോസ്, ചീഫ് പ്രൊജക്ട് എന്‍ജിനിയര്‍ ഇന്‍ചാര്‍ജ് കെ.എസ് ഷിബുകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."