HOME
DETAILS
MAL
സ്‌കൂള്‍ യൂനിഫോമില്‍ നിലവിളക്കും താമരയും; വിവാദം, പ്രതിഷേധം
backup
May 31 2017 | 18:05 PM
പൊന്നാനി: പൊന്നാനി എ.വി ഹൈസ്‌കൂള്‍ യൂനിഫോമിലെ എംബ്ലത്തില്‍ മതചിഹ്നമെന്ന് ആക്ഷേപം. ഈ വര്‍ഷം യൂനിഫോമില്‍ ചേര്‍ക്കാനായി സ്‌കൂള്‍ നല്‍കിയ എംബ്ലത്തിലാണ് നിലവിളക്കും താമരയും ചിഹ്നമായിട്ടുള്ളത്. ഇതിനെതിരേ ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
മത ചിഹ്നങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നതു ശരിയല്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
നേരത്തേ ഈ സ്‌കൂള്‍ ആര്‍.എസ്.എസ് ക്യാംപുകള്‍ക്കു വിട്ടുകൊടുത്തതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൊന്നാനിയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുകയും മികച്ച വിജയശതമാനവുമുള്ള സ്‌കൂളാണ് എ.വി ഹൈസ്‌കൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."