വയനാട്-കോഴിക്കോട് ജില്ലകളില്‍ 300 കോടിയുടെ ടൂറിസം പദ്ധതി നടപ്പാക്കും: മന്ത്രി തോമസ് ഐസക്
കോഴിക്കോട്: വയനാട് ജില്ലയിലെ ബാണാസുര സാഗര്‍, കോഴിക്കോട് ജില്ലയിലെ കക്കയം, പെരുവണ്ണാമുഴി എന്നീ പ്രകൃതിരമണീയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 300 കോടിയുടെ ഹൈഡല്‍ ടൂറിസം പ്രൊജക്ട് നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. പുരുഷന്‍ കടലുണ്ടി എം.എല്‍.എയോടൊപ്പം കക്കയം ടൂറിസം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായുള്ള വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) ഈ വര്‍ഷം അവസാനത്തോടെ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്തവര്‍ഷം ആദ്യം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. പണം തടസമാകില്ല. വനം, ജലസേചനം, ടൂറിസം, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. അനുബന്ധ സൗകര്യങ്ങള്‍ സ്വകാര്യമേഖലയുള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെ ഏര്‍പ്പെടുത്തും. കണ്‍വന്‍ഷന്‍ സെന്ററുകള്‍, റോപ്പ്‌വേ, തുറന്ന മൃഗശാല, വാട്ടര്‍ തീം പാര്‍ക്ക്, ട്രെക്കിങ്, ടണല്‍ ടൂറിസം, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജുകള്‍, ഹോം സ്റ്റേകള്‍, ഫാം ടൂറിസം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നുണ്ട്. ബാണാസുര സാഗറില്‍ നിന്നുള്ള തുരങ്കപാത ഏറെ ആകര്‍ഷകമാക്കും. പദ്ധതി നടത്തിപ്പിലുടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി നിരോധിക്കുകയും പുനരുപയോഗ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പദ്ധതിയില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 100 ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനവും വര്‍ധനവാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കേതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."