കുട്ടിപ്പട ഇന്ന് സ്‌കൂളിലേക്ക്; ജില്ലാതല പ്രവേശനോത്സവം ഇന്ന് പുത്തൂരില്‍
കൊല്ലം: ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, സര്‍വശിക്ഷാ അഭിയാന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് പൂത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. അയിഷാ പോറ്റി എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ശിശുസൗഹൃദ ക്ലാസ്മുറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തും.
എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ പഠനോപകരണ വിതരണം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദീപ അധ്യാപക കൈപ്പുസ്തക പ്രകാശനവും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍ ആധുനിക പാചക സംവിധാനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ആര്‍ ഉഷാദേവി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ആശാ ശശിധരന്‍, വി ജയപ്രകാശ്, ഇ എസ് രമാദേവി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് ശ്രീകല പഠനനേട്ട കലണ്ടര്‍ പ്രകാശനം ചെയ്യും. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം വിപുലമായി നടത്താന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാകര്‍ത്താക്കളുടെയും പൊതുജനങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."