കേരളത്തെ വ്യാജ വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റി: പി. ശ്രീരാമകൃഷ്ണന്
ആലത്തൂര്‍: ആവശ്യത്തിനും, അനാവശ്യത്തിനും തോന്നുന്നവര്‍ക്കെല്ലാം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്കിയതു വഴി കേരളം വ്യാജ വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആയി മാറിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ ദിശയുടെ ഭാഗമായി നടത്തിയ അവാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ സ്ഥാപങ്ങളുടെ ഇടിമുറികളുടെ നാടാണിതെന്നും തന്മൂലം നന്നായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും രക്ഷപ്പെടാന്‍ കഴിയാതായെന്നും ഇതില്‍നിന്ന് മോചനം നേടുന്നതിനായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും രണ്ടാം വിദ്യാഭ്യാസ നിയമം അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഒരേ കോഴ്സ് പഠിക്കാതെ വ്യത്യസ്ത കോഴ്സുകള്‍ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. പ്ലസ്ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടിയ സുമിഷക്ക് സ്പീക്കര്‍ ഉപഹാരം നല്കി. മികച്ച വിദ്യാലയങ്ങളെ മുന്‍. എം.എല്‍.എ വി. ചെന്താമരാക്ഷന് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം. മായന്‍, കവിത മാധവന്, ഇന്ദിര, ജില്ല പഞ്ചായത്തംഗം മീനകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി മേനോന്, ഗ്രാമപഞ്ചായത്തംഗം ജ്യോതിഷ, എസ്.എസ്.എ ജില്ല പ്രൊജക്ട് ഓഫിസര്‍ പി. കൃഷ്ണന്, എന്‍. അമീര്‍, കെ. ശ്രീകുമാര്‍, ബി.പി.ഒമാരായ പി. വേണുഗോപാലന്‍, സി. മോഹനന് സംസാരിച്ചു. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ഗംഗാധരന് സ്വാഗതവും പദ്ധതി കോ ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്സണ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."