കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് വ്യോമയാന മന്ത്രി
കോഴിക്കാട്: കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എംപിമാരായ രമ്യ ഹരിദാസ്, എം കെ രാഘവന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുതെന്ന ആവശ്യവുമായി എംപിമാരായ എംകെ രാഘവന്‍ ,രമ്യ ഹരിദാസ് തുടങ്ങിയവരാണ് വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ കരിപ്പൂര്‍ ഉടന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാന്‍ നീക്കമില്ലെന്ന് കൂടിക്കാഴ്ച്ചയില്‍ എംപിമാരെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ മാത്രമാണ് തത്ത്വത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ കേരളത്തിലുള്ള എം.പിമാരുടെ യോഗം വിളിക്കുമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
മന്ത്രി സഭാ യോഗത്തില്‍ വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണം ചര്‍ച്ചയായില്ല. സുപ്രിം കോടതിയില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു. ജഡ്ജിമാരുടെ എണ്ണം 33 ആയി ഉയര്‍ത്തും. ചീഫ് ജസ്റ്റിസിന് പുറമെയാണിത്. ഇതിനായി ബില്ല് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."