ലഹരി വിമുക്ത സമൂഹം നാടിന്റെ നന്മക്ക്: പ്രദീപ്കുമാര്‍
വാടാനപ്പിള്ളി: ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ സമൂഹത്തിനാപത്താണെന്നും അവര്‍ക്കെതിരെ സമൂഹം ജാഗരൂഗമാകണമെന്നും
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃത്തല്ലൂര്‍ വെസ്റ്റ് മുഹമ്മദിയ യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം ഹേമലത പ്രതാപന് പരിപാടി ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് എ.ടി റഫീഖ് അധ്യക്ഷനായി. ജൈവ കൃഷികള്‍ രീതികളും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ജൈവ കര്‍ഷക കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് മനീഷ് കാണിപ്പയ്യൂര്‍ ക്ലാസ് അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ സെക്രട്ടറി ഷാജി തോമസ് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹചാരി സെന്ററില്‍ പ്രകൃതി സംരക്ഷണ സംഘം യൂണിറ്റ് രൂപീകരിച്ചു. മൈസൂര്‍ ഞാവല്‍ തൈ വിതരണവും നടന്നു. എ.എ ജാബിര്‍, എ.ഐ സാബിര്‍, മിജു തളിക്കുളം, ആര്.എസ് നസീര്‍, ദില്‍ഷാദ്, അസ്ഫാക്ക്, റിനാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."