യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ രാജിവച്ചു
വാഷിങ്ടണ്‍: യു.എന്നില്‍ ഇന്ത്യന്‍ വംശജയായ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജി സ്വീകരിച്ചുവെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. അസാധാരണമായ പ്രവര്‍ത്തനം നടത്തിയാണ് നിക്കി ഹാലെ പടിയിറങ്ങുന്നത്.
ജോലിയില്‍നിന്ന് മാറി നില്‍ക്കണമെന്ന ആഗ്രഹം അവര്‍ ആറുമാസം മുന്‍പ് തന്നോട് പ്രകടിപ്പിച്ചിരുന്നു. തനിക്ക് അവര്‍ വളരെയധികം പ്രധാനപ്പെട്ടതായിരുന്നു. നിക്കി ഹാലെക്ക് ഇന്ത്യയെയും ചൈനയെയും എല്ലാവരെയും അറിയാം. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുന്‍പ് പിന്‍ഗാമിയെ നിയോഗിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
സൗത്ത് കരോളീന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷം 2017ലാണ് യു.എസിനെ പ്രതിനിധീകരിച്ച് യു.എന്നിലെത്തുന്നത്. യു.എന്‍ രക്ഷാസമതിയില് ഒരു മാസത്തോളം താല്‍ക്കാലിക പ്രസിഡന്റ് പദവി വഹിച്ചതിന് പിന്നാലെയാണ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് നിക്കി ഹാലെ രാജിവയ്ക്കുന്നത്.
നേരത്തെ, റഷ്യക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് നിക്കി ഹാലെ അറിയിച്ചുവെന്ന വൈറ്റ് പ്രതിനിധിയുടെ പ്രസ്താവനയുണ്ടായതിനെ തുടര്‍ന്ന് ട്രംപുമായി അവര്‍ ഇടഞ്ഞിരുന്നു. നിക്കി ഹാലെയുടെ പ്രസ്താവന ഭരണത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് വൈറ്റ് ഹൗസ് ഉപദേശകന് ലാറി കോട്ലോ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ നിക്കി ഹാലെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ നിക്കി ഹാലെ സിഖ് മത വിശ്വാസിയായിരുന്നെങ്കിലും പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു. 2016ല്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദ്യഘട്ടതില്‍ അവര്‍ ട്രംപിന്റെ വിമര്‍ശകയായിരുന്നു.
ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി വനിത രംഗത്തെത്തിയപ്പോള്‍ അവരുടെ പരാതി പരിഗണക്കണമെന്ന് നിക്കി ഹാലെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."