തലായ് തുറമുഖം കമ്മിഷന് ചെയ്യുന്നത് ഡിസംബറില്‍; പെട്ടിപ്പാലത്തും മാക്കൂട്ടത്തും പുലിമുട്ട് നിര്‍മിക്കും
തലശ്ശേരി: തലായ് തുറമുഖത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഡിസംബറില്‍ കമ്മിഷന് ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു.75 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഡ്രഡ്ജിങ് പ്രവൃത്തി പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ തലായില്‍ നിന്ന് ഗോപാലപ്പേട്ടയിലേക്ക് കടല്‍മാര്‍ഗം റിങ്റോഡും ഗോപാലപ്പേട്ട ഭാഗത്ത് ഹാര്‍ബര്‍ ജെട്ടിയും സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടി കൈക്കൊള്ളാന്‍ യോഗത്തില്‍ ധാരണയായി. ഹാര്‍ബര്‍ നി
ര്മാണത്തെതുടര്ന്ന് കടലാക്രമണം രൂക്ഷമായ പെട്ടിപ്പാലം, മാക്കൂട്ടം പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സാങ്കേതിക തടസം നേരിട്ടില്ലെങ്കില്‍ ഡിസംബറില്‍ തന്നെ തുറമുഖം കമ്മിഷന് ചെയ്യാനാകുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തലശ്ശേരി നഗരസഭാ ചെയര്മാന് സി.കെ രമേശന്, ഹാര്‍ബറിങ് വകുപ്പ് സുപ്രണ്ടിങ് എന്‍ജിനിയര്‍ കെ.എസ് മോഹനന്, എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ശൈലജ, അസി.എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ പി. രാധാകൃഷ്ണന്, അസി.എന്‍ജിനിയര്‍മാരായ വി.ആര് അര്ജുന്, ദീപ, നഗരസഭാ കൗണ്‍സിലര്‍മാരായ വി.എം സുകുമാരന്‍, അനില എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."